മൂന്നാറിൽ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
12:31 PM Jan 05, 2024 IST | Veekshanam
Advertisement
ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന
തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്. ബോഡിമെട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഒളിവിൽ പോയ സെലാനെയും ഭാര്യ സുമരി ബർജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Advertisement
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.