Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നഗരങ്ങളിലെ സുസ്ഥിര കാർഷിക സംവിധാനങ്ങൾ: കാർഷിക സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ

12:22 PM Mar 14, 2024 IST | Veekshanam
Lombardy, Italy
Advertisement

കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജ് ട്രെയിനിംഗ് സർവീസ് സ്കീം 2024 മാർച്ച് 22, 23 തീയതികളിൽ "സുസ്ഥിര നഗര കാർഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളും” എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു.. ഭക്ഷ്യ സുരക്ഷ, നഗര സുസ്ഥിര കാർഷികരീതികൾ, പരിസ്ഥിതി ആഘാതം കുറയ്ക്കൽ, വിഭവ കാര്യക്ഷമത എന്നിവ വഴി സുസ്ഥിരതയിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ സെമിനാറിൻ്റെ പ്രാഥമിക ലക്ഷ്യം. നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ്, യുണൈറ്റഡ് കിങ്ഡം ഡയറക്ടർ ഡോ. നിത്യ റാവു, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻ്റ് (മാനേജ്) ഡയറക്ടർ ജനറൽ ഡോ.പി.ചന്ദ്രശേഖര, ഡിസാസ്റ്റർ റസിലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ (സിഡിആർഐ) ഉപദേഷ്ടാവ് ഡോ. ഉമാമഹേശ്വരൻ രാജശേഖർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻ്റ് (മാനേജ്) ഡെപ്യൂട്ടി ഡയറക്ടർ (ജെൻഡർ സ്റ്റഡീസ്) ഡോ.വീനിത കുമാരി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെൻ്റ്സ് സീനിയർ കൺസൾട്ടൻ്റ് ഡോ. ശീതൾ പാട്ടീൽ, ഐഐടി മദ്രാസ് അനുബന്ധ ഫാക്കൽറ്റി ഡോ. പരമാ റോയ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120 ഓളം വിദ്യാർത്ഥികളും അധ്യാപകരും രണ്ട് ദിവസത്തെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുകയും ‘നഗര കൃഷിയിലെ സാങ്കേതികവിദ്യയും നവീകരണവും, നഗര ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥ സേവനങ്ങളും, നഗര കൃഷിയുടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ, നഗര കൃഷിയുടെ നയവും ഭരണവും’ എന്നീ വിഷയങ്ങളിലായി അവരുടെ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കുകയും ചെയ്യും. സെമിനാറിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി മട്ടുപ്പാവ് കൃഷി, വീട്ടുവളപ്പിലെ കൃഷി, കൃഷി അനുബന്ധ മേഖലകൾ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാകും.. കൂടാതെ, സ്‌കൂൾ വിദ്യാർത്ഥികൾക്കായി നഗര കൃഷിയെക്കുറിച്ച് ക്വിസ് മത്സരവുമുണ്ടാകും..

Advertisement

Advertisement
Next Article