Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നുവെന്ന് ടി പദ്മനാഭന്‍

12:27 PM Aug 29, 2024 IST | Online Desk
Advertisement

കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരന്‍ ടി പദ്മനാഭന്‍. ഹേമ കമ്മീഷന്‍ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നുവെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി പദ്മനാഭന്‍ പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും ടി പദ്മനാഭന്‍ വിമര്‍ശിച്ചു.സാംസ്‌കാരിക മന്ത്രിയുടേത് നിഷ്‌കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. ഹേമ റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഇതൊരു പരമ്പര ആണ്. ഇപ്പോള്‍ പുറത്തുവന്ന കടലാസ് കഷ്ണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. എല്ലാ കാര്‍ഡുകളും മേശ പുറത്തിടണം എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകു.പുറത്തുവന്ന വിവരങ്ങളില്‍ ദു:ഖിതനാണെന്നും ടി പദ്മനാഭന്‍ പറഞ്ഞു.

Advertisement
Next Article