ടി20 ലോകകപ്പ് വിജയം; മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്‍റെ ഫലം: രോഹിത് ശർമ്മ
11:26 AM Jun 30, 2024 IST | Online Desk
Advertisement
ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ടീമിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരം കൈവിട്ടു പോയെന്നു തോന്നിയിടത്തുനിന്നുമാണ് ടീം തിരികെ എത്തിയതെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഇപ്പോള്‍ കണ്ടത്. നന്നായി കഠിന്വധ്വാനം ചെയ്തു. പുറത്ത് കാണുന്നത് പോലെയല്ല തിരശീലയ്ക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്‍റെ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. കോഹ്‌ലി കഴിയുന്ന അത്രയും പിടിച്ചുനിന്ന് കളിച്ചു. അക്‌സർ പട്ടേലിന്‍റെ 47 റണ്‍സും മത്സരത്തില്‍ വളരെ നിര്‍ണായകമായി. കോച്ച്, ടീം മാനേജ്‌മെന്‍റ് അങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അതിശയിപ്പിക്കുന്ന ഗംഭീര പ്രകടനം ടൂര്‍ണമെന്‍റിലുടനീളം ടീമിന് പുറത്തെടുക്കാനായി. എല്ലാവരും ഒരുപോലെ വിജയത്തനായി പരിശ്രമിച്ചെന്നും രോഹിത് ശർമ്മ പറഞ്ഞു.
Advertisement