Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഹമ്മദ് കബീര്‍ ചിത്രത്തില്‍ നായകനായി അര്‍ജുന്‍ ദാസ്

01:32 PM Feb 14, 2024 IST | Online Desk
Advertisement

കൊച്ചി: ഒട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ആദ്യമായി മലയാള സിനിമയില്‍ നായകനായി എത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ജൂണ്‍, മധുരം, എന്നീ ചിത്രങ്ങള്‍ക്കും 'കേരള ക്രൈം ഫയല്‍സ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ ദാസ് നായകനായി എത്തുന്നത്.

Advertisement

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധനേടിയ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

പ്രണയ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുന്‍നിര താരങ്ങളും, അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

Advertisement
Next Article