തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ടുമരണം; 70 പേർക്ക് പരിക്ക്
04:19 PM Jan 17, 2024 IST
|
Veekshanam
Advertisement
ശിവഗംഗ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 70 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം.
Advertisement
വളയംപട്ടി സ്വദേശി രവിയും (11), 35 കാരനുമാണ് മരിച്ചത്. ബുധനാഴ്ച നടന്ന പരിപാടിയില്‍ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്. ജില്ലാ കളക്ടര്‍ ആശാ അജിത്, മണ്ഡലം എം.പി കാര്‍ത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Next Article