തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: തമിഴ് പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെ(മെയ് 1) ആയിരുന്നു അന്ത്യം. ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം.
തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. 'നിഴലുകൾ' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ''പൂങ്കത്താവേ താൽതിരവൈ…'' എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.'പന്നീർ പുഷ്പങ്ങൾ' എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള ''അനന്തരാഗം കേൾക്കും കാലം..'', ദർബാരി കാനഡ രാഗത്തിലെ ''ആഹായ വെണ്ണിലാവേ…'', 'ഒരു നാടൻ സെവ്വറലി തോട്ട'ത്തിലെ ''ഉന്നൈ നിനച്ചേൻ…'' തുടങ്ങിയവയെല്ലാം ഉമ രമണന്റെ മനോഹരങ്ങളായ ഗാനങ്ങളാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്.