Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.കെ.എം.എ സോക്കർ ചാമ്പ്യൻ ഷിപ്പിൽ ടേസ്റ്റി ഫാൽക്കൺ എഫ്‌സി ജേതാക്കളായി

08:49 PM Nov 24, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : അഹ്മദ് അൽ മഗ്‌രിബി കപ്പ് കെ.കെ.എം.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ്പിൽ ടേസ്റ്റി ഫാൽക്കൺ എഫ്‌സി ഹവല്ലി ജേതാക്കളായി. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അഹ്മദ് അൽ മഗ്‌രിബി കപ്പിന് വേണ്ടിയുള്ള കെ.എം.എ.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ 5 ൽ ടേസ്റ്റി ഫാൽക്കൺ എഫ്‌സി ഹവല്ലി ടീം ജേതാക്കളായി. സുലൈബിക്കാത്ത് സ്പോട്സ് അറീനാ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ സെവൻ സ്റ്റാർ ഖൈത്താനെ തോൽപിച്ചു. സവാരി ചാലഞ്ചേഴ്‌സ് അബുഹലീഫ മൂന്നാം സ്ഥാനവും ബി2ബി ജലീബ് സൂപ്പർ ബോയ്സ് ഫെയർ പ്ലേ ടീമിനുള്ള കപ്പും കരസ്ഥമാക്കി.

Advertisement

കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ കെ.കെ.എം.എയുടെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് കുവൈറ്റിലെ പ്രഗൽഭരായ കളിക്കാർ പതിനാറ് ടീമുകളിലായി അണിനിരന്നു. ചാമ്പ്യന്മാർക്കും,റണ്ണേഴ്‌സ് അപ്പിനുമുള്ള അഹ്മദ് അൽ മഗ്‌രിബി കപ്പ്, അൽ നാസ്സർ സ്പോർട്സ് കാറ്റഗറി മാനേജർ യൂസഫ് അൽ റഷീദും,അഹ്മദ് അൽ മഗ്‌രിബി പെർഫ്യൂം കണ്ട്റി മാനേജർ മൻസൂർ ചൂരിയും ചേർന്ന് സമ്മാനിച്ചു. മോസ്റ്റ് വാല്യൂബ്ൽ പ്ലയെർ ആയി മിഥിലാജും, മികച്ച ഗോൾ കീപ്പറായി ഫൈസലും,മികച്ച ഡിഫെൻഡറായി ഷിജിത്തും,ടോപ് സ്‌കോറർ ആയി ഷുഹൂദും,എമേർജിങ് പ്ലയെർ ആയി മുഹമ്മദ് സയാൻ അഫ്സലും തിരഞ്ഞെടുക്കപ്പെട്ടു.ടൂർണ്ണമെൻറ് ചാമ്പ്യൻ ടീം കളിക്കാർക്കുള്ള വ്യക്തിഗത ട്രോഫി പ്രസിഡണ്ട് കെ ബഷീറും, റണ്ണേഴ്സ് അപ്പ് ടീം കളിക്കാർക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി ബി.എം.ഇക്ബാലും സമ്മാനിച്ചു. ടൂർണമെന്റ് ചെയർമാൻ ഇബ്രാഹിം കുന്നിൽ പരിപാടി നിയന്ത്രിച്ചു. ടൂർണ്ണമെന്റിനോടനുബന്ധിച്ച്‌ പ്രവചന മത്സരം,ഓൺ ലൈൻ ക്വിസ് മത്സരം,ഫെയ്സ് ബുക്ക് പേജ് ഷയർ,വാട്ട്സ് അപ്പ് സ്റ്റാറ്റസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
Next Article