Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍

12:24 PM Oct 17, 2024 IST | Online Desk
Advertisement

തൃശൂര്‍: അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിന്‍ ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചര്‍ അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെയാണ് തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപത്തിനിടെയാണ് ബുധനാഴ്ച കീഴടങ്ങല്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് ചെയ്യാത്തതെന്നും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോള്‍ താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. അധ്യാപിക ഒളിവില്‍ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Tags :
keralanews
Advertisement
Next Article