Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ

12:29 PM Oct 14, 2024 IST | Online Desk
Advertisement

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Advertisement

കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയുടെ കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags :
kerala
Advertisement
Next Article