കാരുണ്യവര്ഷം ചൊരിഞ്ഞ് കുവൈത്ത് കെഎംസിസി സംഘം വയനാട്ടിൽ !
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംഘം വയനാട് സന്ദർശനം നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി വൈസ് പ്രസിഡന്റ് എം.ആർ നാസർ എന്നിവരുടെ നേതൃത്വത്തിൽ ദുരിതത്തിൽ അകപ്പെട്ട കെഎംസിസി അംഗങ്ങൾ ഉൾപ്പടെയുള്ള കുവൈത്ത് പ്രവാസികളുമായി കൂടികാഴ്ച്ച നടത്തുകയും അടിയന്തര സഹായം കൈമാറുകയും ചെയ്തു. കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ച് ആണ് മെമ്പർമാർ അടക്കം ദുരിതബാധിത പ്രദേശങ്ങളിൽ പെട്ട കുവൈത്ത് പ്രവാസികൾക്ക് സഹായം കൈമാറിയത്.
വയനാട്ടിൽ നടന്ന ദാരുണ സംഭവത്തിന്റെ ദൃക്സാക്ഷികളായ കുവൈത്ത് കെഎംസിസി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് അബ്ദുൽ അസീസ് മുണ്ടക്കൈ, സെക്രട്ടറി സാഹിർ മുണ്ടക്കൈ എന്നിവർ കെഎംസിസി സംഘത്തിനു മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു. ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ മുസ്ലിം ലീഗ് സംസ്ഥാന ഉപസമിതി ഓഫീസിൽ നടന്ന കൂടികാഴ്ചയിൽ മുസ്ലിം ലീഗ് പുനരധിവാസ പദ്ധതി ഉപസമിതി അംഗവും യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറിയുമായ ടി.പി.എം ജിഷാൻ, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി, കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര വൈസ് പ്രസിഡന്റ് ഷുക്കൂർ ഏകരൂൽ എന്നിവർ സംസാരിച്ചു. കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി അഷ്റഫ് ദാരിമി പ്രാർത്ഥന നടത്തി.
പതിനാറ് കുടുംബാംഗങ്ങൾ നഷ്ടപെട്ട സാഹിറിനെയും പൂർണമായും വീട് നഷ്ടപെട്ട അബ്ദുൽ ലത്തീഫ്, നൗഫൽ അടക്കമുള്ള ദുരിതബാധിത പ്രദേശങ്ങളിലെ കുവൈത്തിൽ നിന്നുള്ള പ്രവാസികളെ സമാശ്വസിപ്പിച്ച സംഘത്തിൽ കുവൈത്ത് കെഎംസിസി ജില്ലാ മണ്ഡലം നേതാക്കളായ വി.പി അബ്ദുള്ള, ഇസ്മായിൽ കോട്ടക്കൽ, സുഹൈൽ നൂറാംതോട്, നൗഫൽ കുഞ്ഞോമ്, റഫീഖ് ഇ.കെ, ഫൈസൽ ചേരമ്പടി, സൈഫുള്ള പാലോളി, ജമാൽ കൊടുവള്ളി, കരീം നീലിയത്ത്, ഫൈസൽ എൻ.കെ, യൂസുഫ് പാലോളി, ജലീൽ മാട്ടൂൽ, പുനത്തിൽ കുഞ്ഞബ്ദുള്ള, ബഷീർ കെ,കെ തുടങ്ങിയവർ ഉണ്ടായിരുന്നു.