മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ ഓണാഘോഷം സംഘടിപ്പിച്ചു!
കുവൈറ്റ് സിറ്റി : ഫഹാഹീൽമെഡക്‌സ് മെഡിക്കൽ കെയർ ൽ ഓണാഘോഷം സംഘടിപ്പിച്ചു. ഉത്സവ പ്രതീതിയിൽ മാനേജ്‌മെന്റ്റ് പ്രതിനിധികളും ജീവനക്കാരും ചേർന്ന് ഓണാഘോഷം ഗംഭീരമാക്കി. കേരളത്തിലെ പ്രധാന ആഘോഷങ്ങളായ ഓണം, ഈദ്, ക്രിസ്തുമസ് തുടങ്ങിവയല്ലാം മനുഷ്യരുടെ സൗഹൃദവും സ്നേഹവും നിലനിർത്തുന്നവയാണെന്നും, ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യം വലുതാണെന്നും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡണ്ടും സി.ഇ.ഒ. യുമായ ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും വളര്ച്ചയിൽ അതിലെ ജീവനക്കാരുടെയും മാനേജ്‌മെന്റ് ടീമിന്റയും പങ്ക് ഏറെ നിർണ്ണായകമാണ് - അദ്ദേഹം ഓർമ്മിപ്പിച്ചു. നിസ്തുലമായ സേവനത്തിന് അദ്ദേഹം ജീവനക്കാരോട് കൃതജ്ഞത രേഖപ്പെടുത്തി. ജീവനക്കാർക്ക് വേണ്ടി അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
"ബെസ്ററ് എംപ്ലോയീ ഓഫ് ദി ഇയർ 2023 " ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റനീഷ് നെ (ഡിജിറ്റൽ മാർക്കറ്റിംഗ് കോർഡിനേറ്റർ) ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയുണ്ടായി. കൂടാതെ ഈ വര്ഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലെ 'ബെസ്ററ് എംപ്ലോയീ ഓഫ് ദി മന്ത്' വിജയികളായ, അമീറ (മാർക്കറ്റിംഗ് മാനേജർ), സോയ പുതിയോത്ത് (ലാബ് ടെക്‌നിഷ്യൻ), ഫാത്തിമ റിഫ (ഫാർമസിസ്റ്), മുബീന ഷെറിൻ (ഒപ്‌റ്റോമെട്രിസ്റ് ), ബേബി ഉല്ഹന്ന (സ്റ്റാഫ് നഴ്‌സ്) എന്നിവർക്കുംപ്രത്യേക അവാർഡ് കൾ നൽകി ആദരിക്കുകയുണ്ടായി. വിവിധ സംഗീത - കലാപരിപാടികളും കൂടിയായപ്പോൾ ടീം മെഡക്‌സ് ന് മറക്കാനാവാത്ത അനുഭൂതിയായി ഇത്തവണത്തെ ഓണാഘോഷം പരിണമിച്ചു.