കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനു നേരേ കണ്ണീർവാതകം, ജലപീരങ്കി
12:20 PM Jan 16, 2024 IST
|
ലേഖകന്‍
Advertisement
കോഴിക്കോട്: യൂത്ത് കോൺഗ്രസ് മാർച്ചിനു നേരേ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് ശ്വാസതടസം അടക്കം നേരിട്ടു. പലരും കുഴഞ്ഞു വീണു. രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിലും വനിതാ പ്രവർത്തകരടക്കമുള്ളവർക്കു നേരേ പൊലീസ് നടത്തുന്ന നരനായാട്ടിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കലക്റ്ററേറ്റിനു മുന്നിൽ കൂറ്റൻ ബാരിക്കേട് സ്ഥാപിച്ച് പ്രവർത്തകരെ പൊലീസ് ഉപരോധിച്ചു. ഇതു മറികടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരടക്കമുള്ളവരെയാണ് പൊലീസ് അടിച്ചോടിച്ചത്. എന്നാൽ പിരിഞ്ഞുപോകാൻ വിസമ്മതിച്ച പ്രവർത്തകർക്കു നേരേ നിരവധി തവണ ജല പീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിരിച്ചു വിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ഷെല്ല് പൊട്ടി ഒരു പ്രർത്തകനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
കൂടുതൽ പ്രവർത്തകരെത്തി കോഴിക്കോട്- വയനാട് ഉപരോധിച്ചു.
Advertisement
Next Article