ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സർക്കാർ
തെലങ്കാന: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സർക്കാർ. വീടുകൾതോറും കയറിയുള്ള സെൻസസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ് നടത്തുക. ആ വാഗ്ദാനമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. 60 ദിവസത്തിനകം സർവേ പൂർത്തിയാക്കാനാണ് നിർദേശം. ഇതോടെ ജാതി സെൻസസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനങ്ങൾ.
സർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളിൽ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെൻസസ് നടപ്പിലാക്കുന്നതെന്നുംസർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളിൽ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെൻസസ് നടപ്പിലാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.