തെലുങ്ക് സൂപ്പർ താരം പ്രഭാസ് ഇന്ത്യ വിടുന്നു
തെലുങ്ക് സൂപ്പർ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. നടൻ ഒരു ആഡംബര വീട് ലണ്ടനിൽ മേടിച്ചെന്നും ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം അൽപനാളത്തേക്ക് മാറി നിൽക്കുന്നതെന്നും റിപ്പോർട്ടുകൾ. നേരത്തെ കാൽമുട്ടിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രഭാസ് യൂറോപ്പിൽ ആയിരുന്നു. പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകുമെന്നതിന് വ്യക്തതയില്ല. പക്ഷേ താൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുകുകയാണെന്നും അതുകൊണ്ട് ഇനി ചെയ്യാനുള്ള ചിത്രങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ടാണ് അദ്ദേഹം പോകുന്നതെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ 'കൽക്കി 2898 എഡി'യുടെ മുഴുവൻ ചിത്രീകരണത്തിന് ശേഷമാണു നടൻ ലണ്ടനിലേക്ക് തിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണിത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.