For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മാണം: മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

01:00 PM Dec 19, 2023 IST | Online Desk
ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മാണം  മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി
Advertisement

ലഖ്നൗ: ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടിയതിനെതിരായ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയാണു കോടതി തള്ളിയത്. ക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടാന്‍ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വീണ്ടും സര്‍വെ ആവശ്യമെങ്കില്‍ ആര്‍ക്കിയോജളിക്കല്‍ സര്‍വെയെ അനുവദിക്കാനും ഉത്തരവ്.

Advertisement

1 മുതലുള്ള ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതില്‍ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതില്‍ മസ്ജിദ് കമ്മിറ്റിയും ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡും ശക്തമായി എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പുകള്‍ തള്ളിയാണ് ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജികള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജികളില്‍ ആറു മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാന്‍ വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാന്‍വാപിയില്‍ ഇനിയും സര്‍വേ ആവശ്യമാണെങ്കില്‍ അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.