മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു
07:20 PM Nov 29, 2024 IST
|
Online Desk
Advertisement
മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു. അപകടത്തില്‍ ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ഗോന്ദിയ ജില്ലയിലെ ബന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ആണ് മറിഞ്ഞത്. ഭണ്ടാരയില് നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement
അപകടത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം നല്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗതാഗത വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്.
Next Article