Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു; ഗൂഗിള്‍ വാലറ്റിലേക്ക് മാറാന്‍ നിര്‍ദ്ദേശം

11:36 AM Feb 24, 2024 IST | Online Desk
Advertisement

ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും സജീവമായ ആപ്പാണ് ഗൂഗിള്‍പേ. ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നു. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം ലഭ്യമാകൂ. ഇന്ത്യയിലേറെപ്പേര്‍ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയില്‍ അത്ര പ്രചാരമില്ല. ഇതാണ് സർവീസ് അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. മിക്ക ആളുകളും ഗൂഗിൾ വാലറ്റ് ഉപയോഗിക്കുന്നു. ഗൂഗിൾ പേ ഉപയോക്താക്കളോട് ഗൂഗിൾ വാലറ്റിലേക്ക് മാറാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement

ടാപ്പ്-ടു-പേയ്ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഡെബിറ്റ് ഡിജിറ്റല്‍ ഐഡികളും പൊതു ട്രാന്‍സിറ്റ് പാസുകളും വാലറ്റിന് നല്‍കാമെന്നതിനാല്‍ ഇത് കൂടുതല്‍ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, യുഎസിൽ സേവനം അവസാനിപ്പിച്ചാലും ഗൂഗിൾ പേ സേവനം ഇന്ത്യയിലും സിംഗപ്പൂരിലും തുടരും. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. ജൂണ്‍ 4ന് ശേഷവും ഗൂഗിള്‍ പേ വെബ്സൈറ്റ് വഴി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. അതിനുശേഷം ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി പണം കൈമാറ്റം ചെയ്യാൻ കഴിയില്ല.

Tags :
Businessfeaturedinternational
Advertisement
Next Article