Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് വീണു: ആറുവയസ്സുകാരൻ മരിച്ചു

11:07 AM Jul 01, 2024 IST | Online Desk
Advertisement

ഡല്‍ഹി: വീടിന്‍റെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയുമായിരുന്നു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.സംഭവത്തിന് പിന്നാലെ വീട് ഉടമ രാംജി ലാൽ ഒളിവിലാണ്. ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയായിണെന്നും ഡിസിപി ജോയ് ടിർക്കി പറഞ്ഞു.

Advertisement

Tags :
nationalnews
Advertisement
Next Article