Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'തനിമ' ദേശീയ വടംവലി മത്സരമാമാങ്കം വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ

01:41 AM Dec 03, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : പ്രസിദ്ധമായ 'തനിമ' ദേശീയ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനവും ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കും. സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18 - മത് ദേശീയ വടംവലി മത്സരം അന്ന് ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചക്ക്‌ 12മണി മുതൽ വൈകീട്ട്‌ 8 മണി വരെ യാണ് 'ഓണത്തനിമ' വടം വലി മത്സരങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കുക. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം 'രാജു സക്കറിയ നഗർ' എന്നു നാമകരണം ‌ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായി സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത്‌ ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗോ അതിഥിയായി സംബന്ധിക്കും. മത്സരങ്ങൾ ൧൨മണിയോടെ ആരംഭിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ഘോഷയാത്രയും 4.30 ന് പൊതു സമ്മേളനവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഒരു കുവൈറ്റി വിദ്യാർത്ഥിക്കും ഇങ്ങനെ അവാർഡ് ലഭിക്കുന്നുണ്ടെന്ന് സംഘാടകർ എടുത്തു പറഞ്ഞു.

Advertisement

മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. കുവൈറ്റിൽ നിന്നും വിവിധ രജ്ജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ള പ്രവാസികളും ഇതാദ്യമായി ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ സംബന്ധിക്കുന്നു. കൂടാതെ ഈ മത്സരങ്ങളിൽ നിന്നും നിശ്ചിത മാനദണ്ഡമനുസരിച്ച് വ്യത്യസ്ത ടീമുകളിൽ നിന്ന്തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിന് ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നതിനുള്ള അവസരവും ഇതാദ്യമായി ലഭ്യാമാവുന്നു. കായിക പ്രേമികളെ ആകർഷിക്കും വിധം 5 അടി നാല് ഇഞ്ചു ഉയരമുള്ള എവര്റോളിങ്ങ്‌ ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്. ഇത് സംബന്ധിച്ച്‌ അബ്ബാസിയ യുനൈറ്റഡ്‌ ഇന്ത്യൻ സ്‌കൂൾ ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ്‌ സെക്രെട്ടറി ജിനു കെ അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്‌, ട്രഷറർ റാണാ വർഗ്ഗീസ്‌, ഓണത്തനിമ ജോയിന്റ്‌ കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ്‌ കൺവീനർ ഷാജി വർഗ്ഗീസ്‌‌ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Next Article