തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥി
05:24 PM Dec 11, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക് 1:00മുതൽ വൈകീട്ട് 8:00മണി വരെ 'രാജു സക്കറിയ നഗർ' നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായ് സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Advertisement