വയനാട്ടിൽ സന്ദർശനം നടത്തുന്നതിന് മോദിക്ക് നന്ദി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വാസം: രാഹുൽ ഗാന്ധി
11:32 AM Aug 10, 2024 IST
|
ലേഖകന്
Advertisement
Advertisement
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുൽഗാന്ധി എക്സിൽ കുറിച്ചു.
'ഭയാനകമായ ദുരന്തം നേരിട്ട് കണ്ടറിയാൻ വയനാട് സന്ദർശിക്കുന്നതിന് നന്ദി മോദി ജി, ഇതൊരു മികച്ച തീരുമാനമാണ്. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടറിയുമ്പോൾ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്, രാഹുൽഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Next Article