പിന്തുണകൾക്ക് നന്ദി, ഭക്ഷ്യവസ്‌തുക്കൾ സ്വീകരിക്കുന്നത് നിർത്തിയതായി; വയനാട് കളക്ടർ
06:54 PM Aug 08, 2024 IST | Online Desk
Advertisement
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത ബാധിതർ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവർത്തകർക്കും ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ കളക്ഷൻ സെന്ററിൽ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു.
ഇതിനാൽ തൽക്കാലത്തേക്ക് കളക്ഷൻ സെന്ററിൽ ഭക്ഷ്യസാധനങ്ങൾ സ്വീകരിക്കുന്നത് നിർത്തിവച്ചതായും കളക്ടർ അറിയിച്ചു.
Advertisement
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.