For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വൈദ്യുത ബോർഡിൽ, ദീർഘകാല കരാറിനുള്ള പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന്; കെ സുധാകരൻ എംപി

08:09 PM Dec 20, 2024 IST | Online Desk
വൈദ്യുത ബോർഡിൽ   ദീർഘകാല കരാറിനുള്ള പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന്  കെ സുധാകരൻ എംപി
Advertisement

തിരുവനന്തപുരം: വൈദ്യുത ബോർഡിൽ വൈദ്യുതി വാങ്ങുന്നതിന് ദീർഘകാല കരാറിൽ ഏർപ്പെടുവാൻ അനുമതി നൽകിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി.

Advertisement

വൈദ്യുത ബോർഡിന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുവാൻ ദീർഘകാല കരാറിൽ ഏർപ്പെടുത്തുന്നതിനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇപ്പോൾ അനുമതി നല്കിയിരിക്കുന്നത്. 4 രൂപ 29 പൈസ നിരക്കിൽ 2042 വരെ വൈദ്യുതി വാങ്ങുന്നതിന് നേരത്തെ ഏർപ്പെട്ടിരുന്ന കരാർ റദ്ദ് ചെയ്തത് പരമ അബദ്ധമായിപ്പോയെന്ന ചിന്തയിൽനിന്നാണ് ഈ നടപടി ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന 4 രൂപ 29 പൈസയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി കരാറിൽ ഏർപ്പെടാൻ ആരും തയ്യാറാവില്ല.

അതുകൊണ്ടുതന്നെ പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന് പകൽ പോലെ വ്യക്തമാണ്.കാർബൊറാണ്ടം കമ്പനിക്ക് മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടി നൽകുവാൻ വകുപ്പുമന്ത്രിയും സിപിഐ മന്ത്രിമാരും അറിയാതെ മുഖ്യമന്ത്രിയും, വ്യവസായ മന്ത്രിയും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ കരാർ കാലാവധിയിൽ പുതിയ ഒരു സംരംഭത്തിന് പോലും കല്ലിലടൽ നടത്താത്ത കമ്പനിയാണ് കരാർ പുതുക്കിയാൽ ഏഴ് പുതിയ വ്യവസായങ്ങൾ കൂടി തുടങ്ങുമെന്ന പൊള്ളയായ വാഗ്ദ‌ാനം നൽകുന്നത്. 30 വർഷം കൊണ്ട് 300 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ കമ്പനിക്ക് വീണ്ടും 25 വർഷം കൂടെ അനുവദിക്കുന്നത് സ്ഥാപിത താൽപര്യങ്ങളാണ്. ഇതിൽ കൊടിയ അഴിമതിയുണ്ട്. ഇതിനെതിരേ കോൺഗ്രസ് നിയമ രാഷ്ട്രീയപോരാട്ടം നടത്തുമെന്ന് സുധാകരൻ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.