Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണ് അല്പസമയത്തിനകം കൊടിയേറും

05:59 PM Mar 22, 2024 IST | Online Desk
Advertisement

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണ് അല്പസമയത്തിനകം കൊടിയേറും. വർണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ഇത്തവണയും ഐപിഎല്ലിന് കൊടിയേറുക. ചെന്നൈ സൂപ്പർ കിംഗ്സ് - റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. വൈകുന്നേരം 6.30ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. എആർ റഹ്മാൻ, ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ​ഗായകൻ സോനു നി​ഗം എന്നിവർ ഉദ്ഘാടന വേദിയിൽ അണിനിരക്കും. പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തിന് മുമ്പായി സ്വീഡിഷ് ഡിജെ ആക്സ്വെലിന്‍റെ സംഗീതരാവും ഉണ്ടാകും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വര്‍ക്കിലും സ്പോർട്സ് സ്റ്റാറിലും ഉദ്ഘാടന ചടങ്ങുകൾ ആരാധകർക്ക് ആസ്വദിക്കാം. 7: 30ന് മത്സരം ആരംഭിക്കും. എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ വരുന്നുവെന്നതാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത. ഈ സീസണിൽ എംഎസ് ധോണിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്.

Advertisement

Advertisement
Next Article