ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു
04:47 PM Dec 15, 2023 IST | Online Desk
Advertisement
ആലപ്പുഴ /മാവേലിക്കര: പുന്നമൂട് ആനക്കുട്ടില്‍ മകള്‍ നക്ഷത്രയേ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനില്‍ നിന്നും ചാടി മരിച്ചത്.ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോള്‍ ശാസ്താകോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനില്‍ നിന്നു ചാടി മരിച്ചത്.കഴിഞ്ഞ ജൂണ്‍ 7 നാണ് രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛന് ശ്രീമഹേഷ് കൊലപ്പെടുത്തിയത്.മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലില്‍വച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പ്രതിയുടെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
Advertisement