സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും..?
തിരുവനന്തപുരം : സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വയനാട് ലോകസഭാ മണ്ഡലത്തിലും പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് മൂന്ന് മുന്നണികളും. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ധാർണിയിൽ എത്തിയിട്ടുണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും. തൃക്കാക്കര പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലെ വിജയ ഫോർമുല തന്നെയാവുംകോൺഗ്രസ് നേതൃത്വം സ്വീകരിക്കുക.
അതേസമയം എൽഡിഎഫിൽ സ്ഥാനാർത്ഥി ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. പാലക്കാടും ചേലക്കരയിലും സിപിഎം ബിജെപി അന്തർധാരയെന്ന ആരോപണം നിലനിൽക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട് സീറ്റിനായി ബിജെപി നേതൃത്വത്തിൽ തമ്മിലടി രൂക്ഷമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെതിരെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുണ്ട്. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.