ഉത്തര്‍പ്രദേശില്‍ കുംഭമേള നടക്കുന്ന പ്രദേശം ഇനി മുതൽ പുതിയ ജില്ല
01:54 PM Dec 02, 2024 IST | Online Desk
Advertisement
ലഖ്‌നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ കൃത്യതയാർന്ന നടത്തിപ്പിനുവേണ്ടിയാണ് പുതിയ ജില്ലയായി രൂപീകരിച്ചതെന്നാണ് വാദം. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും പുതിയ ജില്ല ഭക്തർക്ക് വേണ്ടി ആണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26 ന് അവസാനിക്കും.
Advertisement