നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്; കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് സംഭവിച്ച കാര്യങ്ങളില്‍ എല്ലാവരും അമ്പരന്നിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ വരുന്നതും കണ്ടു, വാണം വിട്ടതുപോലെ പോകുകയും ചെയ്തെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഗവര്‍ണര്‍ നിയമസഭയില്‍നിന്ന് മടങ്ങുമ്പോള്‍ പ്രതിപക്ഷം ഇരിക്കുന്ന സ്ഥലത്തേയ്ക്ക് തിരിഞ്ഞ് ഒന്ന് വണങ്ങാറുണ്ട്. ഗവര്‍ണറെ വണങ്ങാന്‍ തങ്ങളും തയാറായി ഇരിക്കുകയായിരുന്നു. എന്നാല്‍ തിരിഞ്ഞുപോലും നോക്കാതെ ഗവര്‍ണര്‍ പോയി. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.