For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തൃശ്ശൂരിലെ ഏറ്റവും വലിയ മാൾ, HiLITE mall ഡിസംബർ 18ന് തുറക്കും

02:32 PM Dec 17, 2024 IST | Online Desk
തൃശ്ശൂരിലെ ഏറ്റവും വലിയ മാൾ  hilite mall ഡിസംബർ 18ന് തുറക്കും
Advertisement

തൃശ്ശൂർ: ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഡിസംബർ 18 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. 8 ലക്ഷം ചതുരശ്ര അടിയിൽ പണി തീർത്ത ഹൈലൈറ്റ് മാൾ കുട്ടനെല്ലൂർ ബൈപ്പാസിലാണ് തുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃഖലകളിൽ ഒന്നായ ലുലു ഡെയിലി തൃശ്ശൂർ ഹൈലൈറ്റ് മാളിന്റെ ഹൈലൈറ്റാണ്.

Advertisement

200+ ബ്രാൻഡുകൾ, 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫുഡ് കോർട്ട്, 20,000 ചതുരശ്ര അടി വലുപ്പത്തിലുള്ള മലബാർ ഗ്രൂപ്പിന്റെ പ്ലേയാസ എന്റർടൈൻമെന്റ് സെന്റർ, ആത്യാധുനിക മൾട്ടിലെവൽ പാർക്കിങ് സൗകര്യം എന്നിവ അടക്കം അനേകം സവിശേഷതകളുമായാണ് ഹൈലൈറ്റ് മാൾ പ്രവർത്തനം ആരംഭിക്കുന്നത്.

തൃശ്ശൂരിലെ ആദ്യത്തെ എപ്പിക് തിയറ്റർ അടങ്ങിയ പലാക്സി സിനിമാസിന്റെ 6 സ്ക്രീനുകൾ ഉടൻ മാളിൽ പ്രദർശനം തുടങ്ങും. കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ കോഴിക്കോട്ടെ ഫോക്കസ് മാൾ, സംസ്ഥാനത്തെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതൽ സന്ദർശകർ ഉള്ളതുമായ കോഴിക്കോട് ഹൈലൈറ്റ് മാൾ, ബിസിനസ് പാർക്ക്, രണ്ടായിരത്തോളം അപ്പാർട്ട്മെന്റുകൾ ഉള്ള പാർപ്പിട സമുച്ഛയങ്ങൾ എന്നിവ അടങ്ങിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് - ഹൈലൈറ്റ് സിറ്റി തുടങ്ങിയവയുടെ പ്രായോജകരായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റൊരു അഭിമാന പദ്ധതിയാണ് തൃശ്ശൂരിലെ ഹൈലൈറ്റ് മാൾ.

തൃശ്ശൂർ മാൾ ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് ഹൈലൈറ്റ് നടപ്പാക്കുന്നത്. വിനോദം, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ പുതുകാല അനുഭവവുമായി എറണാകുളം വില്ലിങ്ടൺ ദ്വീപിൽ സ്ഥാപിക്കുന്ന വാട്ടർ ഫ്രണ്ട് ഡെവലൊപ്മെന്റ്, ഹൈലൈറ്റ് ബൊളിവാർഡ് കൊച്ചിയുടെ മുഖച്ഛായയെ പുനർനിർവ്വചിക്കും. കേരളത്തിലെ ഏറ്റവും വലിയ മിക്സഡ് യൂസ് ഡെവലപ്പറാണ് ഇന്ന് ഹൈലൈറ്റ്.

ടയർ രണ്ട്- മൂന്നു ടൗണുകളിൽ അന്താരാഷ്ട്ര ഷോപ്പിങ്- വിനോദ അനുഭവങ്ങൾ നൽകുന്ന മാളുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണാർകാട്, നിലമ്പൂർ, ചെമ്മാട് എന്നിവിടങ്ങിളിൽ ഹൈലൈറ്റ് മാളുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കുന്നംകുളം, താമരശ്ശേരി എന്നിവിടങ്ങളിൽ ഉടൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. കേരളത്തിൽ ആദ്യമായി എപ്പിക് സ്ക്രീൻ അവതരിപ്പിച്ച ഹൈലൈറ്റിന്റെ പലാക്സി സിനിമാസ് വരും വർഷങ്ങളിൽ സംസ്ഥാനത്തെമ്പാടുമായി 50 സ്ക്രീനുകൾ എന്ന ലക്ഷ്യത്തിലാണ്.

കേരളത്തിലെ ആദ്യ ഐബി കരിക്കുലം ഉള്ള ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ, കോഴിക്കോട് ഹൈലൈറ്റാണ് സ്ഥാപിച്ചത്. യൂത്തിന്റെ ഹരമായി മാറിയ ഹൈലൈറ്റിന്റെ 24 മണിക്കൂർ കഫേ ചെയിൻ ‘ഹഗ് എ മഗ്’ കേരളത്തിലെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. കോഴിക്കോട് ഹൈലൈറ്റ് സ്ഥാപിച്ച കേരളത്തിലെ ആദ്യ സ്വകാര്യ ബിസിനസ് പാർക്കായ ഹൈലൈറ്റ് ബിസിനസ് പാർക്കിന്റെ മൂന്നാം ഘട്ടം നിർമ്മാണം ആരംഭിക്കുകയാണ്. വുമൺ കെയർ ഹോസ്പിറ്റൽ കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ഉടൻ നിർമാണം തുടങ്ങും. "കേരളത്തിൽ തൃശ്ശൂരിലൂടെ ഹൈലൈറ്റ് മാളിന്റെ വിപുലീകരണം നടപ്പാക്കുന്നതിലും ജില്ലയിലെ ഏറ്റവും വലിയ മാളായി മാറുന്നതിലും സന്തോഷമുണ്ട്.

പുതിയ ഷോപ്പിംഗ് & എന്റർടൈൻമെൻറ് മാളുകളും പാർപ്പിട സമുച്ചയങ്ങളും നഗരനവീകരണങ്ങളും കേരളത്തിൽ ഹൈലൈറ്റ് ലക്ഷ്യമിടുന്നു. ടയർ രണ്ട്, മൂന്നു നഗരങ്ങൾക്ക് അന്താരാഷ്ട്ര ഷോപ്പിങ്- വിനോദ അനുഭവം നൽകുന്ന മാൾ പദ്ധതികൾ വ്യാപിപ്പിക്കും”. ഇന്ത്യയിലെമ്പാടും യുഎഇയിലും വലിയ പദ്ധതികളാണ് ഹൈലൈറ്റ് ആവിഷ്ക്കരിക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി. സുലൈമാൻ പറഞ്ഞു.

"മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം വിശാലമായ ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ, മറ്റ് അത്യാധുനിക സേവനങ്ങളും ഹൈലൈറ്റ് മാളിലുണ്ട്. ഓരോ സന്ദർശനവും അവിസ്മരണീയമാക്കുന്ന അന്തരീക്ഷം തൃശ്ശൂർ ഹൈലൈറ്റ് മാൾ നൽകും" - ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. തൃശൂർ ഹൈലൈറ്റ് മാളിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ് ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.