For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇരു സർക്കാരുകളും ജനങ്ങളെ ദ്രോഹിക്കുന്നു; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തും: എം എം ഹസ്സൻ

കോൺഗ്രസ്‌ രാജ്യത്ത് അധികാരത്തിലെത്തും, ഇന്ത്യ സഖ്യം 300ലേറെ സീറ്റ്‌ നേടും
01:38 PM Apr 01, 2024 IST | Online Desk
ഇരു സർക്കാരുകളും ജനങ്ങളെ ദ്രോഹിക്കുന്നു  കോൺഗ്രസ് മുന്നണി അധികാരത്തിലെത്തും  എം എം ഹസ്സൻ
Advertisement

കോൺഗ്രസ്‌ രാജ്യത്ത് അധികാരത്തിലെത്തുമെന്നും ഇന്ത്യ സഖ്യം 300ലേറെ സീറ്റ്‌ നേടുമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സൻ. തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് നിർണായകമായ തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ ഭരണഘടനയേയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായാണ് കോൺഗ്രസ്‌ ഈ അവസരത്തെ കാണുന്നത്. ജനങ്ങൾക്ക് മേൽ വിലക്കയറ്റം കനത്ത പ്രഹരമായി മാറിയിരിക്കുന്നു. ഇന്ധന വിലവർദ്ധനവ് വലിയൊരു യഥാർഥ്യമായി നമുക്ക് മുന്നിലുണ്ട്. വൻകിട മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും എം എം ഹസ്സൻ പറഞ്ഞു.

Advertisement

സാധാരണ ജനങ്ങളെ സഹായിക്കുന്ന ഒരു സമീപനവും സർക്കാർ നടപ്പാക്കിയില്ല. കഴിഞ്ഞ 10 വർഷം രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഒരു മുന്നേറ്റവും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായില്ല. കുറെ അദാനിമാർക്കും അംബാനിമാർക്കും ഗുണം ഉണ്ടായത് അല്ലാതെ സാധാരണക്കാരന് ഒരു ഗുണവും ഈ സർക്കാരിൽ നിന്നും ഉണ്ടായില്ല. അഴിമതിപ്പണമാണ് ബിജെപി അവരുടെ സ്ഥാനാർഥികൾക്ക് വേണ്ടി ചെലവഴിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോഴും ജയിലിൽ ആണ്. ഏറ്റവും വലിയ അഴിമതി നടത്തിയവർ പുറത്ത് ഉള്ളപ്പോഴാണ് രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാർ ജയിലിൽ ഉള്ളത്. തെരഞ്ഞെടുപ്പിന് മുൻപ് പ്രതികാര രാഷ്ട്രീയം നടത്തുകയാണ് ബിജെപി.

പരാജയഭീതി കൊണ്ടാണ് ബിജെപി പ്രതിപക്ഷ കക്ഷികളെ വേട്ടായാടുന്നത്. ഐക്യരാഷ്ട്ര സഭ പോലും ഈ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധം രേഖപ്പെടുത്തി. എത്രയൊക്കെ വേട്ടയാടിയാലും കോൺഗ്രസ്‌ മുന്നേറുക തന്നെ ചെയ്യും. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള താക്കീത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലം. പെൻഷൻ ഏഴുമാസത്തോളമായി മുടങ്ങിക്കിടക്കുന്നു. പെൻഷൻ കിട്ടാതെ ആളുകൾ മരിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം വൃദ്ധ മരിക്കാൻ ഇടയായ സംഭവത്തിൽ സർക്കാർ ആണ് ഉത്തരവാദികൾ. എല്ലാ മേഖലകളെയും സംസ്ഥാന സർക്കാർ പിന്നോട്ടടിച്ചു. 21% ക്ഷാമബത്ത കുടിശ്ശികയാണ്. സർക്കാർ ജീവനക്കാരുടെ അവസ്ഥ പോലും പരിതാപകരമാണ്. കർഷകരുടെ അവസ്ഥയും ദയനീയമാണ്. ഇരുസർക്കാരുകൾ മൂലവും ദുരിതം അനുഭവിക്കുന്ന ജനത യുഡിഎഫിനൊപ്പം നിൽക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.

അക്രമികൾ സിപിഎമ്മുകാർ ആണെങ്കിൽ അവർക്ക് സർക്കാർ സംരക്ഷണം ഒരുക്കുകയാണ്. എസ്ഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും ആരെയും തല്ലാനും കൊല്ലാനും കഴിയുന്ന സ്ഥിതിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരാട്ടം കാരണം വിദ്യാർത്ഥികളുടെ ഭാവി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തൊഴിൽ ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറി. ഈ സർക്കാരുകൾ ജനങ്ങൾക്ക് ഒരു ബാധ്യത ആണെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.