Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും' ജീവചരിത്ര​ഗ്രന്ഥം പ്രകാശനം ചെയ്തു

04:10 PM Nov 06, 2023 IST | Veekshanam
Advertisement

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയുടെ ജീവചരിത്ര ഗ്രന്ഥം, രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും, ഷാർജ ഇന്റർ നാഷണൽ ബുക്ക് ഫെയറിന്റെ പ്രൗഢ​ഗംഭീരമായ ചടങ്ങിൽ ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലം അബ്ദു റഹ്‌മാൻ സാലം അൽ ഖ്വാസമി പ്രകാശനം ചെയ്തു. 7 റൈറ്റേഴ്സ് ഫോറം ഹാളിൽ യുഎഇയിലെ സാംസ്കാരിക- വ്യാവസായിക രം​ഗത്തെ പ്രമുഖർ അണിനിരന്നു.
മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഡെപ്യൂട്ടി എഡിറ്ററുമായ സി.പി. രാജശേഖരനാണ് പുസ്തകം തയാറാക്കിയത്. ഒരു മലയാളിയുടെ പുസ്തക പ്രകാശനത്തിന് ഷാർജ രാജകുടുംബാംഗം പങ്കെടുക്കുന്ന അത്യപൂർവതയ്ക്കാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദി സാക്ഷ്യം വഹിച്ചത്. മെയ്ത്രാ ഹോസ്പിറ്റൽസ് ചെയർമാൻ ഫൈസൽ കുട്ടിക്കോളൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിഡിം​ഗ്സ് മാനേജിം​ഗ് ഡയറക്റ്റർ അദീപ്എം അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദീൻ ബിൻ മൊഹിയുദീൻ, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ, ദുബായ് സിൽവർഹോം മാനേജിം​ഗ് ഡയറക്റ്റർ വി.ടി. സലീം, ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശേരി തുടങ്ങിയവർ പ്രസം​ഗിച്ചു.

Advertisement

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈൈ.എ. റഹീം, വ്യവസായ പ്രമുഖൻ ജോൺ മത്തായി, കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, ഇ.പി. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെയും ഇന്ത്യയിലെയും സമകാലീന രാഷ്‌ട്രീയത്തിന്റെ നേതൃനിരയിലുള്ള രമേശ് ചെന്നിത്തലയുടെ ആറു പതിറ്റാണ്ട് നീളുന്ന പൊതു പ്രവർത്തനങ്ങളുടെയും വ്യക്തി ജീവിതത്തിലെയും ചില ഏ‌ടുകളാണ് പുസ്തകത്തിൽ വിശദമാക്കുന്നത്. കേരള രാഷ്‌ട്രീയത്തെ പിടിച്ചുലച്ച നിരവധി സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അതിനു രമേശ് ചെന്നിത്തലയുടെ വിശദീകരണങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. രാഷ്‌ട്രീയത്തിൽ താൻ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ചെന്നിത്തല നടത്തുന്നുണ്ട്.

38 വർഷമായി മാധ്യമ രം​ഗത്ത് സജീവമായ നേതൃത്വം നൽകുന്ന സി.പി. രാജശേഖരന് ഇൻകാസ് യുഎഇ ഘടകം ഏർപ്പെടുത്തിയ സമ​ഗ്ര സംഭാനകൾക്കുള്ള മാധ്യമ പുരസ്കാരം ഷെയ്ഖ് സാലം അബ്ദു റഹ്‌മാൻ സാലം അൽ ഖ്വാസമി സമ്മാനിച്ചു.
ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിഡിം​ഗ്സ് മാനേജിം​ഗ് ഡയറക്റ്റർ അദീപ്എം അഹമ്മദ് പൊന്നാട അണിയിച്ചു.

Advertisement
Next Article