Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കള്ളക്കടല്‍ പ്രതിഭാസം' തുടരുന്നു; കേരള- തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം

12:03 PM Apr 04, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: കേരള - തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 'കള്ളക്കടല്‍' പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

കേരള തീരത്ത് ഇന്ന് രാത്രി 11: 30 വരെ 0. 5 മുതല്‍ 1. 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 20 സെന്‍റീ മീറ്ററിനും 40 സെന്‍റീ മീറ്ററിനും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11: 30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 20 സെന്‍റീ മീറ്ററിനും 45 സെന്‍റീ മീറ്ററിനും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags :
keralanews
Advertisement
Next Article