Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും

01:30 PM Sep 13, 2024 IST | Online Desk
Advertisement


ന്യൂഡല്‍ഹി
: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച പകല്‍ 11 മുതല്‍ മൂന്ന് വരെ സി.പി.എം ആസ്ഥാനമായ, ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറും. ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.

Advertisement

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസം സി.പി.എം ദുഃഖാചരണം

കേരളത്തിലെ പാര്‍ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നല്‍കിയ നേതാവായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേര്‍പാടിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാര്‍ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാര്‍ടി പതാക താഴ്ത്തിക്കെട്ടും.

Tags :
featurednationalnewsPolitics
Advertisement
Next Article