സ്‌കൂൾ ബസ് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു
07:52 PM Jan 02, 2025 IST | Online Desk
Advertisement
കണ്ണൂർ: സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ്. രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്ക്‌കാരം. സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിലും പൊതുദർശനം ഉണ്ടായിരുന്നു.
Advertisement
അതേസമയം വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളിയിരുന്നു. ബസിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബസിൻ്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു.