സ്കൂൾ വിദ്യാർത്ഥിനിയെ ബസ്സിൽ വെച്ച് ഉപദ്രവിച്ച ബസ്സ് കണ്ടക്ടർ അറസ്റ്റിൽ
09:38 PM Oct 04, 2024 IST | Online Desk
Advertisement
തൃശ്ശൂർ: ചേലക്കര - തിരുവില്വാമല റൂട്ടിൽ സർവ്വീസ് നടത്തുന്ന തായമ്മ ബസ്സിലെ കണ്ടക്ടറായ തിരുവില്വാമല ആക്കപറമ്പ് സ്വദേശി സഞ്ജു എന്ന് വിളിക്കുന്ന സഞ്ജിത്ത് - 32 വയസ്സ് എന്നയാളിനെയാണ് പോക്സോ കേസ്സ് പ്രകാരം ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചേലക്കര ബസ് സ്റ്റാൻ്റിൽ വെച്ചുണ്ടായ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് ചേലക്കര പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. അന്വേഷണ സംഘത്തിൽ ചേലക്കര പോലീസ് ഇൻസ്പെക്ടർ സതീഷ്കുമാർ, എസ്ഐമാരായ പൗലോസ്, ജോളി സെബാസ്റ്റ്യൻ, സിപിഒമാരായ രഞ്ജിത്ത് ഐബി, ഷനൂബ്, രതി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വടക്കാഞ്ചേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിട്ടുള്ളതാണ്.
Advertisement