ക്യാമ്പസ് ജോഡോ ഇഫക്ട്; സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല മുന്നേറ്റവുമായി കെ.എസ്.യു
35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക് കെ.എസ്.യുവും 53 വർഷങ്ങൾക്ക് ശേഷം അങ്ങാടിപ്പുറം പോളിടെക്നിക് യുഡിഎസ്എഫും തിരിച്ചു പിടിച്ചു_ സംസ്ഥാനത്തു നടന്ന പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പിൽ കെ.എസ്.യു.നടത്തിയത് ഉജജ്വല മുന്നേറ്റം. ചരിത്രം തിരുത്തി കുറിച്ച് സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളിൽ കെ.എസ്.യു ആധിപത്യം നേടി.
35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക് തിരിച്ചുപിടിച്ചും തൃശൂർ മഹാരാജാസ് കോളേജിൽ തുടർച്ചയായി വിജയിച്ചും കെ.എസ്.യു കരുത്തുകാട്ടി. വൈഗയാണ് കളമശ്ശേരി വിമൻസ് പോളിയുടെ പുതിയ ചെയർപേഴ്സൺ53 വർഷക്കൾക്ക് ശേഷം എസ്.എഫ്.ഐയുടെ കുത്തക തകർത്ത് അങ്ങാടിപ്പുറം പോളിടെക്നിക് യുഡിഎസ്എഫ് പിടിച്ചെടുത്തു. വയനാട് മേപ്പാടി പോളി, തിരൂർ പോളി, ഐ.പി.റ്റി ഷൊർണൂർ, കോഴിക്കോട് ഗവ: പോളിടെക്നിക്, കോട്ടക്കൽ വിമൻസ് പോളി, എന്നിവിടങ്ങളിൽ യുഡിഎസ്എഫ് മുന്നണി യൂണിയൻ പിടിച്ചെടുത്തുമീനങ്ങാടി പോളിയിൽ മൂന്ന് സീറ്റിൽ യുഡിഎസ്എഫ് വിജയിച്ചപ്പോൾ പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്നിക്കിൽ ചെയർമാനായി വൈഷ്ണവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പുനലൂർ പോളിടെക്നിക്കിൽ ആർട്സ് ക്ലബ് സെക്രട്ടറിയും നെടുമങ്ങാട്, പെരുമ്പാവൂർ പോളിടെക്നിക്കുകളിൽ വൈസ് ചെയർപേഴ്സൺ സ്ഥാനവും കെ.എസ്.യു നേടിയെടുത്തു. അടൂർ പോളിടെക്നിക് കോളേജിൽ ഒരു വോട്ടിനും നെടുങ്കണ്ടം പോളിടെക്നിക്കിൽ മൂന്ന് വോട്ടിനുമാണ് ചെയർമാൻ സ്ഥാനാർത്ഥി പരാജയപ്പെട്ടത്രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ കരുത്തുകാട്ടാനായതായും സംസ്ഥാനം ഭരിക്കുന്ന സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് ലഭിച്ച താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വരാനിരിക്കുന്ന വിവിധ സർവ്വകലാശാലകളുടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കെ.എസ്.യു ചരിത്രമുന്നേറ്റം നടത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.