Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസപ്പടി കേസ് അന്വേഷിക്കാനേ പാടില്ല;വീണാ വിജയന്റെ ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എക്സാലോജിക് വിവാദം വിശദീകരിക്കാൻ പാര്‍ട്ടി കേഡറുകളെ സിപിഎം സജ്ജമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമുള്ള പ്രചരണത്തിനാണ് കേഡറുകൾ രംഗത്തിറങ്ങുന്നത്
07:03 PM Feb 09, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട്  എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  
വീണ വിജയനെ ചോദ്യം ചെയ്ത് എസ്എഫ്ഐഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്‍റെ ഹർജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ്എഫ്ഐഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിംസെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്സാലോജികിൻ്റെ ഹർജി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എക്സാലോജിക് വിവാദം വിശദീകരിക്കാൻ പാര്‍ട്ടി കേഡറുകളെ സിപിഎം സജ്ജമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമുള്ള പ്രചരണത്തിനാണ് കേഡറുകൾ രംഗത്തിറങ്ങുന്നത്. ''കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പരിഗണന മാസപ്പടി വിവാദത്തിൽ വീണ വിജയന് കിട്ടുന്നതെങ്ങനെ എന്ന് ജനം ചോദിച്ചാൽ എന്ത് പറയണം? കരിമണൽ കമ്പനിയുമായി എക്സാലോജിക്കിന്‍റെ ഇടപാടെന്താണ് ? ആദായ നികുതി ഇന്‍റിംഗ് സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് മുതൽ വീണ വിജയനെതിരെ ഒടുവിലത്തെ എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ സാങ്കേതികത എങ്ങനെ വിശദീകരിക്കണം''? എന്നിവയാണ് ശിൽപശാലകളിൽ പറഞ്ഞു പഠിപ്പിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതം, മാസപ്പടി എന്ന വാക്ക് മാധ്യമ സൃഷ്ടി, ഉന്നം വെയ്ക്കുന്നത് മുഖ്യമന്ത്രിയെ എന്നിവ കേഡറുകൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കണം.  എക്സാലോജികും കരിമണൽ കമ്പനിയും തമ്മിലെ ഇടപാടിൽ ആദായ നികുതി കണക്കുകളിൽ മാത്രമാണ് തര്‍ക്കമെന്ന സാങ്കേതികതയിൽ ഊന്നിയാണ് വിശദീകരണം നൽകുക. വീണക്കെതിരായ അന്വേഷണം മുറുകുകയും പാർട്ടി അനുഭാവികൾക്കിടയിൽ തന്നെ സംശയങ്ങളും ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. മയക്ക് മരുന്ന് ഇടപാട് സംബന്ധിച്ച കേസിൽ പാര്‍ട്ടി ഇടപെടലിന് പരിമിതിയുണ്ടെന്നും അതാണ് കോടിയേരിയുടെ മക്കൾക്കെതിരായ കേസിൽ സംഭവിച്ചതെന്നും നേതാക്കൾ പറയുന്നു. മുപ്പതിനായിരം പേരടങ്ങുന്ന പാര്‍ട്ടി കേഡര്‍ ഇതികം സംസ്ഥാനത്ത് സജ്ജമാണ്. ജില്ലാ മണ്ഡലം തലങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാര്‍വരെയുള്ളവര്‍ക്ക് പ്രത്യേക ശിൽപശാല നടത്തി പരിശീലനം നൽകുന്നു. എന്തൊക്കെ വിഷയങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണം. വിവാദ വിഷയങ്ങളിൽ എങ്ങനെ സര്‍ക്കാര് അനുകൂല പ്രതിരോധം ഒരുക്കാം തുടങ്ങി ജനങ്ങളിൽ നിന്ന് ഉയര്‍ന്ന് വരാവുന്ന വിഷയങ്ങളിൽ വിശദമായ ചര്‍ച്ചകളാണ് ശിൽപശാലകളിൽ നടക്കുന്നത്.

Advertisement

Tags :
Politics
Advertisement
Next Article