പി.ജയരാജനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി: സിപിഎം നേതാവ് പി.ജയരാജനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റുപ്രതികളെ വെറുതേ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റ് എട്ട് പ്രതികളെയും കോടതി വെറുതേ വിട്ടു. ഇവര്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒമ്പത് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ആറ് പേരെയാണ് വിചാരണക്കോടതി പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി.ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.