Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

നവംബര്‍ 27ന് വൈകീട്ടാണ് ട്യൂഷന്‍ കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറ് വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു
11:43 AM Feb 08, 2024 IST | Online Desk
Advertisement

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തില്‍ 13 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), രണ്ടാംപ്രതി ഭാര്യ എം.ആര്‍. അനിതകുമാരി (45), മൂന്നാംപ്രതി മകള്‍ പി. അനുപമ (20) എന്നിവരാണ് പ്രതികള്‍. കേസില്‍ മറ്റ് പ്രതികളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. നിലവില്‍ പത്മകുമാര്‍ പൂജപ്പുര സെന്റര്‍ ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണുള്ളത്.

Advertisement

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ( ഫയൽ ചിത്രം )

സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നെന്നും ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം രക്ഷപ്പെടാനുള്ള റോഡുകളുടെ മാപ്പ് ഉള്‍പ്പെടെ പ്രതികള്‍ തയാറാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. നൂറിലധികം പേരാണ് സാക്ഷി പട്ടികയില്‍ ഇടം നേടിയത്. ശാസ്ത്രീയ തെളിവുകളാണ് കേസില്‍ അധികമുള്ളത്. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും.

നവംബര്‍ 27ന് വൈകീട്ടാണ് ട്യൂഷന്‍ കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറ് വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് തമിഴ്നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

Advertisement
Next Article