Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

01:09 PM Nov 30, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് ഗവർണർ ആവർത്തിച്ചു. സമ്മർദ്ദം ചെലുത്തിയത് മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസാണ്. പ്രോ ചാൻസിലർ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ കത്ത് ഇതിന്റെ ഭാഗമാണെന്നും ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതിനിധികൾ എത്തി തന്നെ കണ്ടിരുന്നു. അതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടെത്തി താനുമായി കൂടിക്കാഴ്ച‌ നടത്തി. നിയമനത്തിന് സമ്മർദ്ദം ചെലുത്തി. എ ജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഇത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ചാൻസിലർ സ്ഥാനം ഒഴിയുകയാണെന്ന് കാട്ടി കത്തയച്ചതെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

Tags :
featuredkerala
Advertisement
Next Article