പൊലീസില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാകുന്നേയില്ലെന്ന് മുഖ്യമന്ത്രി
03:47 PM Jun 12, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: ക്രിമിനലുകളെ പൊലീസില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ പ്രവര്‍ത്തനം പല തലത്തില്‍ വിലയിരുത്തും. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. എട്ടു വര്‍ഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടു, യുഡിഎഫ് മികച്ച വിജയം നേടി. രാഹുല്‍ ഗാന്ധിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Advertisement
Next Article