Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ

ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുന്നത്
Advertisement

ന്യൂഡൽഹി : ഇലക്ട്രൽ ബോണ്ട് ഹർജിയിൽ സുപ്രീംകോടതി എസ്ബിഐക്കെതിരെ കർശന നടപടി എടുത്തതിന് പിന്നാലെ അപ്രതീക്ഷനീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഇന്ന് വൈകിട്ട് പുറത്തിറങ്ങി. സുപ്രീംകോടതി വിധിയെ തുടർന്ന് ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നാളെ പുറത്തു വന്നാൽ ഏറെക്കുറെ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അപ്രതീക്ഷിത നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

Advertisement

ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിlയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് എസ്ബിഐ ആണ് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത്. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച്, ഏതൊരു വ്യക്തിക്കും കമ്പനിക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന ചെയ്യാനോ സാമ്പത്തിക സഹായം നൽകാനോ കഴിയും. ഇത്തരത്തിൽ രാജ്യത്തെ ഇലക്ടറൽ ബോണ്ടുകളിലൂടെ ലഭിച്ച സംഭാവനകളുടെ സിംഹഭാഗവും ബിജെപിയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.

Advertisement
Next Article