Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിജയത്തിന്റെ ക്രെഡിറ്റ് ഒരു സംഘടനയ്ക്കുമല്ല, പാലക്കാട്ടെ മതേതര മനസുകള്‍ക്ക്: ഷാഫി പറമ്പില്‍

12:15 PM Nov 25, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടായ വിജയം ഏതെങ്കിലും ചില സംഘടനകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ലയെന്ന് ഷാഫി പറമ്പില്‍ എം.പി. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‌ എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി വോട്ടുകള്‍ ലഭിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഷാഫി. എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഒരാള്‍ പോലും വോട്ടുചെയ്യാനില്ലാത്ത പ്രദേശങ്ങളിലും യു.ഡി.എഫിന്റെ വോട്ട് ഉയര്‍ന്നിട്ടുണ്ട്. വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ബി.ജെ.പിക്ക് 500-600 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകളില്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും ഒരു സമുദായത്തിന്റെയും സാന്നിധ്യം കാണാന്‍ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു.

Advertisement

ബി.ജെ.പി. നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിനെ തെരഞ്ഞെടുപ്പിനുമാത്രം ഗുണകരമായ ഘടകമായല്ല കാണുന്നത്. വര്‍ഗീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഉപേക്ഷിച്ച് ഒരാള്‍ വരുന്നത് കേരളത്തിലെ പൊതുസമൂഹത്തിന് മുഴുവന്‍ ഗുണകരമായ ഒന്നായാണ് കണക്കാക്കുന്നത്. സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള ആളുകളില്‍ ഒരാളായി മാത്രമേ സരിനിനെ കാണുന്നുള്ളൂ. അവരോടുള്ള മനോഭാവമായിരിക്കും സരിനോടും. വ്യക്തിപരമായ വിരോധവും പകയും കൊണ്ടുനടക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും ഷാഫി പറഞ്ഞു. പാലക്കാട്ടേത് വ്യക്തിപരമായ നേട്ടമായി കാണുന്നില്ല, അതിനു പിന്നില്‍ വലിയ ടീം വര്‍ക്കുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം മുതല്‍ ബൂത്ത് പ്രസിഡന്റുമാര്‍ വരെ ടീമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും ഷാഫി കൂട്ടിച്ചേർത്തു.

Tags :
featuredkeralanewsPolitics
Advertisement
Next Article