പകല്‍ ചൂട് കൂടും; തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കും. പലയിടങ്ങളിലും 36ത്ഥര മുതല്‍ 37 ത്ഥര വരെ താപനില പ്രതീക്ഷിക്കാം. പുനലൂര്‍, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ താപനില 37ത്ഥര മുകളില്‍ പോകാന്‍ സാധ്യത. കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ലഭിക്കാന്‍ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലാണ് മഴ സാധ്യത.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി മുന്‍കാലങ്ങളേക്കാള്‍ വ്യാപകമായി കാറ്റുവീശി. പാലക്കാട് ചുരം കടന്നെത്തുന്ന വരണ്ട കാറ്റില്‍ ജലക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും പെട്ടെന്ന് താഴ്ന്നു. ഇനി കാറ്റില്ലാതാകുകയും പെട്ടെന്ന് ശരീരതാപനില ഉയരുകയും ചെയ്യുന്നത് സൂര്യാഘാതവും ഹൃദ്രോഗങ്ങളും ശ്വാസസംബന്ധിയായ രോഗങ്ങളും പ്രമേഹപ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറ്റവും ബാധിക്കാന്‍ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ കേരളമുണ്ടായിരുന്നു.