സ്ഥാനാർത്ഥികൾക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത് മാർച്ച് 28നാണ്.ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രികയാണ് സമർപ്പിച്ചത്. ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയാണ് സ്ഥാനാർത്ഥികൾ പത്രിക സമര്‍പ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക.
കൊല്ലത്തും തൃശൂരുമാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഏറ്റവും കുറവ് ലഭിച്ചത് പത്തനംതിട്ടയിലാണ്, മൂന്ന് പത്രികയാണ് ലഭിച്ചത് . നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏപ്രിൽ എട്ടാം തീയതീയാണ്. ഇതോടെ സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാകും.