വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 330 ആയി
03:52 PM Aug 02, 2024 IST
|
Online Desk
Advertisement
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറിൽ ആകെ കണ്ടെത്തിയത് 177 മൃതദേഹങ്ങളാണ്. ചാലിയാർ ഭാഗത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ. ഉരുൾപൊട്ടലിൽ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.
Advertisement
Next Article