For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 24 ആയി

10:30 AM Jul 30, 2024 IST | Online Desk
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 24 ആയി
Advertisement

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 24ആയി. ഇതിൽ രണ്ടു പേർ കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിക്കുന്നില്ല. ചൂരൽമലയിലെ പാലം തകർന്നതിനാൽ താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം.

Advertisement

വയനാട് ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി.മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമാണ് ഇന്ന് പുലർച്ചെ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂകൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ 19 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745. സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827. mem സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags :
Author Image

Online Desk

View all posts

Advertisement

.