ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ നാളെ കേരളത്തിലെത്തും
07:10 PM Feb 12, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു നാളെ സംസ്ഥാനത്ത് സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളുമായി കൂടിക്കാഴ്ച നടത്തും. ഒരു മണി മുതൽ പൊലീസ് ഉന്നതാധികാരികളുമായും ഉച്ചക്ക് 2.45 മുതൽ ജില്ലാ കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും അവലോകന യോഗം നടക്കും.
Advertisement
Next Article