Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടറെ മാറ്റി നിർത്തി അന്വേഷണം നടത്തണം: ചവറ ജയകുമാർ

05:49 PM Nov 18, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുളള സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് അധ്യക്ഷൻ നടത്തിയ സ്ത്രീവിരുദ്ധ, മതവിദ്വേഷ പരാമർശങ്ങളിൽ അധ്യക്ഷനെ തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisement

ഒക്ടോബർ 3 - ന് എറണാകുളത്ത് വച്ച് നടന്ന വകുപ്പ് തല പ്രതിമാസ അവലോകന യോഗത്തിലാണ് ഇത്തരത്തിൽ പരാമർശമുണ്ടായത്. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരും പരാതി ഉന്നയിച്ചിരിക്കുന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ വികാസ് ഭവനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സിവിൽ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ വകുപ്പ് അധ്യക്ഷൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി മുൻപും ജീവനക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്. 2016-ൽ സമാന സംഭവത്തിൽ സർക്കാരിൽ നിന്നും താക്കീത് ലഭിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. പ്രതിപക്ഷ നേതാവും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. പരാതി ഉന്നയിക്കപ്പെട്ട വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ മുഖ്യപ്രഭാഷണം നടത്തി.ആർ.എസ് പ്രശാന്ത് കുമാർ, മോബിഷ് പി.തോമസ്,എസ്.ഷാജി, ജോർജ്ജ് ആന്റണി എന്നിവർ സംസാരിച്ചു.

Tags :
news
Advertisement
Next Article